മലബാറിലെ പ്രസിദ്ധമായ പതിനെട്ടര കരിങ്കാളികാവുകളുടെ മൂലസ്ഥാനമാണ് ശ്രീ. മുണ്ടയ്ക്കല്‍ കരിങ്കാളികാവ്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക്, കുഴിമണ്ണ വില്ലേജില്‍ പുളയക്കോട് കോട്ടപറമ്പ് എന്ന സ്ഥലത്താണ് ശ്രീ. മുണ്ടയ്ക്കല്‍ കരിങ്കാളികാവ് നിലകൊള്ളുന്നത്.
ഒരു ശ്രീകോവിലില്‍ ദേവി രണ്ട് ഭാവത്തിലായിട്ടാണ് കുടിയിരിക്കുന്നത്. ഇത് ഈ കാവിന്റെ മാത്രം പ്രത്യേകതയാണ്. കിഴക്കോട്ട് ദര്‍ശനമായി കരിങ്കാളിയും, പടിഞ്ഞാറോട്ട് ദര്‍ശനമായി ചൊവ്വാ ഭഗവതിയുമാണ്. കരിങ്കാളിക്ക് നിത്യേന അഭിഷേകവും വെച്ചു നിവേദ്യ വഴിപാടുകളും നടത്തുമ്പോള്‍ ചൊവ്വാ ഭഗവതിക്ക്, ചൊവ്വ വിളക്ക് വഴിപാട് കഴിക്കുമ്പോള്‍ മാത്രം മഞ്ഞപൊടി അഭിഷേകവും, വെള്ളരി വഴിപാടുമാണ് നടത്താറ്.